സമഗ്രശിക്ഷ തൃശൂരിന്റെ നേതൃത്വത്തില്‍ വിദ്യാരവം കലായാത്ര സംഘടിപ്പിച്ചു

252
Advertisement

ഇരിങ്ങാലക്കുട- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷ തൃശൂരിന്റെ നേതൃത്വത്തില്‍ വിദ്യാരവം കലായാത്ര സംഘടിപ്പിച്ചു. കലായാത്രയ്ക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സ്വീകരണം നല്‍കി. തുടര്‍ന്ന് മജീദ് മാഷ് തിരക്കിലാണ് എന്ന തെരുവുനാടകത്തിന്റെ അവതരണവും നടന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി കെ ഭരതന്‍ മാഷ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി രാധ, ജില്ല പ്രോഗ്രാം ഓഫീസര്‍ പി കെ പ്രകാശ് ബാബു എന്‍ എസ് എന്നിവര്‍ സംസാരിച്ചു.

Advertisement