പുരോഗമന കലാ സാഹിത്യസംഘം ഇരിഞ്ഞാലക്കുട ഏരിയ സമ്മേളനം നടന്നു

118
Advertisement

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ നഗര്‍(ടൗണ്‍ഹോള്‍ അങ്കണം)ല്‍ വച്ച് പു.ക.സ ജില്ല പ്രസിഡന്റ് ഡോ.രാവുണ്ണി അദ്ധ്യക്ഷത വഹിച്ച പുരോഗമന കലാ സാഹിത്യസംഘം ഇരിഞ്ഞാലക്കുട ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ നാടിന്റെ വളര്‍ച്ചക്ക് പു.ക.സ വഹിച്ച പങ്കിനെക്കുറിച്ച് സംസാരിക്കുകയും, പുരോഗമന കലാസാഹിത്യ സംഘം കേരളത്തിലെ മനുഷ്യരുടെ മാനസികമുന്നേറ്റങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കുന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു.സമ്മേളനത്തിന്റെ സുവനീര്‍ ‘പൊന്നാനിപ്പുഴ’ കവയത്രിയും വനിതസാഹിതി ജില്ല ജോയിന്റ് സെക്രട്ടറിയുമായ റെജില ഷെറിന് നല്‍കി പ്രകാശനം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ കെ.യു.അരുണന്‍ M L A മുഖ്യ അതിഥി ആയിരുന്നു. തുടര്‍ന്ന് നടന്ന കവിസമ്മേളനം പ്രശസ്ത ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുകയും കവയത്രി രാധികസനോജ് കവിസമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. നിരവധി പ്രദേശിക കവികള്‍ പങ്കെടുത്ത ചടങ്ങില്‍ കൊരുമ്പ് മൃദംഗകളരിയുടെ മൃദംഗമേളയും സാംരഗി ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും മറ്റ് കലാപരിപാടികളും നടന്നു. പു.ക.സ ഏരിയ സെക്രട്ടറി പി.ഗോപിനാഥന്‍ സ്വാഗതവും, ഖജാന്‍ജി ഡോ.കെ.പി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Advertisement