അനധികൃത ക്വാറികള്‍ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരം- പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്

116

ഇരിങ്ങാലക്കുട : കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന കരിങ്കല്‍ ക്വാറികള്‍ക്കുകൂടി നിയമപരിരക്ഷ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണെന്നും പരിസ്ഥിതിലോല മേഖലയായ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടെ നടന്നുവരുന്ന അനധികൃത കരിങ്കല്‍ ഖനനം അടിയന്തരമായി അവസാനിപ്പിച്ച് മനുഷ്യനിര്‍മ്മിത പ്രകൃതിദുരന്തഭീഷണി ഇല്ലാതാക്കാന്‍ തയ്യാറാവണമെന്നും കേരളജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.സെബാസ്‌റ്യന്‍ ജോസഫ് ആവശ്യപ്പെട്ടു. കുഞ്ഞാലിപ്പാറ സംരക്ഷണസമിതി 85 ദിവസമായി നടത്തിവരുന്ന സമരത്തോടനുബന്ധിച്ച് കേരളയുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സന്‍ നടത്തിയ നിരാഹാരസമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement