‘അമ്മ മനസ്സ് ‘ഗുഡ്‌നസ്സ് ടി.വി.യില്‍ നവംബര്‍ 16 ന്

682

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടകാരനായ തോമസ് ചേനത്ത് പറമ്പില്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘അമ്മ മനസ്സ്’ ടെലിസിനിമ ഗുഡ്‌നസ്സ് ടി.വി.യില്‍ നവംബര്‍ 16 ന് പ്രക്ഷേപണം ചെയ്യുന്നു. ആളൂര്‍ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ റെജിനായര്‍ നായകനായും, റൂബിനായികവേഷവും ചെയ്യുന്നു. ജുഗ്നഎന്ന പുതുമുഖ നായിക പ്രധാന വേഷം അവതരിപ്പിക്കുന്നു. ആളൂര്‍, താഴേക്കാട്, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ എഡിറ്റിങ് രാജേഷ് കുമാറും, പശ്ചാത്തല സംഗീതവും, മിക്‌സിങ്ങും ബിജു പൈനാടത്തും ക്യാമറ ആലപ്പി ജോസും കൈകാര്യം ചെയ്തീരിക്കുന്നു. മറിയം ത്രേസ്യയെ പുണ്യവതിയായി പ്രഖ്യാപിക്കുന്നതിന്റെ ദേശീയ ആഘോഷം കുഴിക്കാട്ടുശ്ശേരിയില്‍ നടത്തുന്ന സമ്മേളനത്തില്‍ ഈ ചിത്രത്തിന്റെ സി.ഡി.പ്രകാശനം നിര്‍വ്വഹിക്കുന്നു. സി.ജ്യോതിസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. തോമസ് ചേനത്തുപറമ്പില്‍ ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ‘സ്വര്‍ഗ്ഗവാതിലി’നു ശേഷം അദ്ദേഹം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘അമ്മ മനസ്സ്’ .

Advertisement