മലക്കപ്പാറ : ക്രൈസ്റ്റ് കോളേജിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ‘ ദീക്ഷണ 2K19’ ഗ്രാമീണ സഹവാസ ക്യാമ്പ് 2019 ഒക്ടോബര്‍ 1 മുതല്‍ 6 വരെ മലക്കപ്പാറ പ്രദേശത്തു നടന്നു വരുന്നു. ഇതിന്റെ ഭാഗമായി പെരുമ്പാറ ആദിവാസി കോളനിയില്‍ അഹല്യ ഐ ഫൌണ്ടേഷന്റെ സഹകരണത്തോടെ ഒക്ടോബര്‍ 5ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം മലക്കപ്പാറ ഫോറെസ്റ്റ് ബീറ്റ് ഓഫീസര്‍ ശ്രീ. ഷെയ്ഖ് റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ ക്യാമ്പ് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ സൈജിത് എന്‍. എസ്., അസിസ്റ്റന്റ് പ്രൊ. അജീഷ് ജോര്‍ജ്., പെരുമ്പാറ കോളനി മൂപ്പന്‍ മൈനാമണി, ഫോറെസ്റ്റ് ബീറ്റ് ഓഫീസര്‍മാരായ സന്തോഷ്, ലിബിന്‍ കുമാര്‍, ഡോ. സി. എ. ആന്റണി, ഡോ. സോന., തുടങ്ങിയവര്‍ സന്നഹിതരായിരുന്നു.
Latest posts
© Irinjalakuda.com | All rights reserved