വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി ഡോഗ് സ്‌ക്വാഡ്

242
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചീഫ് സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ്‌കുമാര്‍ നയിച്ച ശ്വാനപ്രദര്‍ശനവും ബോധവല്‍ക്കരണക്ലാസ്സും എച്ച്.ഡി.പി.സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടന്നു. സി.പി.ഒ.മാരായ രാഖേഷ്, ജോജോ,അനീഷ്, സുജീഷ്, അനൂപ്, റിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ മയക്കുമരുന്ന്, തൊണ്ടിമുതല്‍, ബോംബ്,ഭീകരന്‍ എന്നിവ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ സ്വീറ്റി, ഹണി,റാണ എന്നീ നായകള്‍ ശ്രദ്ധാ കേന്ദ്രങ്ങളായി. എസ്.പി.ജി.യോഹത്തിന് മുമ്പായി നടന്ന പ്രദര്‍ശനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍, വാര്‍ഡ് മെമ്പര്‍മാരായകെ.സി.ബിജു, ബിനോയ് കോലന്ത്ര,കെ.പി.കണ്ണന്‍, മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍, സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍, സമാജം ഭരണസമിതി അംഗങ്ങള്‍, മാതൃസംഘം പ്രസിഡന്റ് ലതിക ഉല്ലാസ്, പി.ടി.എ.അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ സ്വാഗതവും പി.ടി..െപ്രസിഡന്റ് എം.എ.ദേവാന്ദന്‍ നന്ദിയും പറഞ്ഞു.

Advertisement