ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനംചെയ്തു

108

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനംചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പ്രകാശനം നിര്‍വഹിച്ചു .കലോത്സവം ജനറല്‍ കണ്‍വീനര്‍ സുനിതാ കെ. ജി ലോഗോ ഏറ്റുവാങ്ങി. ചടങ്ങില്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹഖ് , ഡോക്ടര്‍ മഹേഷ് ബാബു,മായ,ബിജുന എന്നിവര്‍ പ്രസംഗിച്ചു . എസ്, എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അനന്തപത്മനാഭന്‍ വരച്ച ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്

 

Advertisement