ഭരണഘടന സംരക്ഷണ സദസ്സ് : മുകുന്ദപുരം താലൂക്ക്്തല പരിപാടി ഉദ്ഘാടനം ചെയ്തു.

131

വെള്ളാങ്ങല്ലൂര്‍ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ യുവജന കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭരണഘടന സംരംക്ഷണ സദസ്സുകളുടെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട അഡീഷണല്‍ സബ് ജഡ്ജ് ജോമോന്‍ ജോണ്‍ നിര്‍വ്വഹിച്ചു. പുത്തന്‍ച്ചിറ – വെള്ളാങ്ങല്ലൂര്‍ ലൈബ്രറി നേതൃ സമിതിയുടെയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ താലൂക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആര്‍. സുമേഷ് വിഷയം അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, പുത്തന്‍ച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീര്‍ , യുവജന കമ്മീഷന്‍ അംഗം കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ടി.കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി.വി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

 

Advertisement