സധൈര്യം മുന്നോട്ട് ‘പൊതുയിടം എന്റേതും’രാത്രി കീഴടക്കി സ്ത്രീ മുന്നേറ്റം

162

ഇരിങ്ങാലക്കുട : നിര്‍ഭയ ദിനത്തില്‍ ‘പൊതുയിടം എന്റേത്’ കൂടിയാണെന്ന് പ്രഖ്യാപിച്ച് രാത്രി 11 മണിയോടെ സ്ത്രീ കൂട്ടായ്മകള്‍ തെരുവ് കയ്യടക്കി. തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാത്രി കാലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത സഞ്ചാരത്തിന്റെ സന്ദേശം നല്‍കുകയാണ് നിര്‍ഭയാ ദിനത്തില്‍ നടത്തിയ രാത്രിസഞ്ചാരം. 56 സത്രീകള്‍ 4 റൂട്ടുകളിലായി മൂന്നും നാലും പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് തെരുവുകളില്‍ രാത്രി കാല സ്ത്രീ സാന്നിധ്യം ഉറപ്പാക്കിയത്. രാത്രി 11 മണിക്ക് ബസ്സ് സ്റ്റാന്‍ഡില്‍ ഒത്തുകൂടി പ്രതിജ്ഞ ചൊല്ലിയതിനു ശേഷം ഒരു മണി വരെയായിരുന്നു ആദ്യ ദിനത്തില്‍ പട്ടണം സ്ത്രീകള്‍ കയ്യടക്കിയത്. തെരഞ്ഞെടുത്ത നൂറ് നഗരങ്ങളിലാണ് നിര്‍ഭയദിനാചരണത്തിന്റെ പരിപാടികള്‍ സംഘടിപ്പിച്ചത്.

Advertisement