ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണല്‍ – പ്രവര്‍ത്തനപരിധി പുനര്‍നിര്‍ണ്ണയിക്കണം – കെ.ആര്‍.ഡി.എസ്.എ

467

ഇരിങ്ങാലക്കുട – മുകുന്ദപുരം താലൂക്ക് മുകുന്ദപുരം താലൂക്ക് പ്രദേശം നിര്‍ദ്ദിഷ്ട ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരണമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ആവശ്യപ്പെട്ടു. നിലവില്‍ ചാലക്കുടി ,കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രദേശങ്ങളേയാണ് ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. മുകുന്ദപുരം താലൂക്ക് പ്രദേശങ്ങളെ തൃശൂര്‍ ലാന്റ് ട്രിബ്യൂണലുനുകീഴില്‍ നിലനിര്‍ത്തുക യാണുണ്ടായത്.മുകുന്ദപുരം താലൂക്ക് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലാന്റ് ട്രിബ്യൂണലില്‍ അതേ താലൂക്കിലെ ജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകാത്തത് അപാകതയാണ്.പുതിയ ലാന്റ് ട്രിബ്യൂണല്‍ രൂപീകരണം സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധപ്പെടുത്തുന്നതില്‍ വന്ന ജാഗ്രതക്കുറവാണ് ഇത്തരം സാഹചര്യമൊരുക്കിയതെന്ന്‌യോഗംഅഭിപ്രായപ്പെട്ടു. ടി.ജെ.സാജു അദ്ധ്യക്ഷത വഹിച്ചു.എ.എം.നൗഷാദ്,എം.എസ്.അല്‍ത്താഫ്, എം.കെ.ജിനീഷ്, വി.അജിത്കുമാര്‍, കെ.എക്‌സ് വര്‍ഗ്ഗീസ്, എന്‍.പി.വേണുഗോപാലന്‍, ജി.പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement