കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ 96 സ്ലിസ് ന്റെ സി ടി സ്കാൻ പ്രവർത്തനമാരംഭിച്ചു

87

ഇരിങ്ങാലക്കുട :കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ 96 സ്ലിസ് ന്റെ സി ടി സ്കാൻ ഇരിങ്ങാലക്കുട സ്കാൻ & റിസർച്ച് സെൻറർ ന്റെ സഹായത്തോടെ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു. ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ എസ് ധനീഷ് 96 സ്ലിസ് ന്റെ ഉദ്ഘാടനം നിർവഹിച്ചു. വേളൂക്കര രണ്ടാം വാർഡ് മെമ്പർ പി ജെ സതീഷ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻറ് ഈ ബാലഗംഗാധരൻ സ്വാഗതവും, സെക്രട്ടറി വേണുഗോപാലൻ നന്ദിയും പറഞ്ഞു. ബോർഡ് അംഗങ്ങൾ,ഡോക്ടർമാർ സ്റ്റാഫംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement