ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ആമസോണിന്റെ ക്യാമ്പസ് ഇന്റര്‍വ്യൂ

289

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ചെന്നൈ ആസ്ഥാനമായുള്ള ആമസോണ്‍ മള്‍ട്ടിനാഷണല്‍ കമ്പനി 2017, 2018 & 2019 ബാച്ച് ബിരുദ-ബിരുദാനന്തര (ബി.ടെക് /എം.ടെക് ഉള്‍പ്പെടെ) ഉദ്യോഗാര്‍ത്ഥികളെ ഡാറ്റാ അസ്സോസിയേറ്റ് എന്ന തസ്തികയിലേക്ക് 2019 ഒക്ടോബര്‍ 22-നു ചൊവ്വാഴ്ച ക്യാമ്പസ്സ് ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30-നു ബയോഡാറ്റ, ഫോട്ടോ, ആധാര്‍ കാര്‍ഡ്, യോഗ്യത സെര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ശരാശരി വാര്‍ഷിക വേതനം 2,30,000/-രൂപ. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആമസോണിന്റെ ചെന്നൈ യൂണിറ്റില്‍ ഉടന്‍ നിയമനം നല്‍കുന്നതാണ്.വിശദവിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും : 9895072930 / 9809055360

 

Advertisement