അവിട്ടത്തൂരിൽ ന്യൂമോണിയ ബാധിച്ച് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

590

ഇരിങ്ങാലക്കുട :ഇന്നലെ (ജൂലൈ 15) മരിച്ച പരേതനായ തെക്കുംപറമ്പിൽ ദിവാകരൻ മകൻ ഷിജു (46) വിനാണ് കോവിഡ് സ്ഥിരീകരിച്ചത് .ന്യുമോണിയ ബാധിച്ചായിരുന്നു മരണം സംഭവിച്ചത് .സംസ്കാരകർമ്മം ഇന്ന് നടത്താനിരിക്കെ ആണ് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത് .കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം നടത്തുക .ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.കുടുംബാംഗങ്ങളും മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടി വരും.

Advertisement