കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് അനുസ്മരണം നടത്തി

132

ഇരിങ്ങാലക്കുട:കഥകളി സംഗീതത്തിലെ അപൂര്‍വ്വ തേജസ്സായിരുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ അനുസ്മരണ ദിനമായ ഒക്ടോബര്‍ ഒമ്പത് കഥകളി സംഗീതമത്സരം , സംഗീതാര്‍ച്ചന , അനുസ്മരണ സമ്മേളനം , കഥകളി എന്നീ പരിപാടികളോടെ ഡോക്ടര്‍ കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്‌ളബ്ബിന്റെ സഹകരണത്തോടെ കലാനിലയം ഹാളില്‍ ആചരിച്ചു . കഥകളി സംഗീത മത്സരത്തില്‍ നിരഞ്ജന്‍ മോഹന്‍ , എം.എസ്.ഹൃദ്യ എന്നിവര്‍ ഒന്നാം സ്ഥാനവും സദനം പ്രേമന്‍ , എ.എം.സുപ്ത എന്നിവര്‍ രണ്ടാം സ്ഥാനവും എസ് . അമൃത മൂന്നാം സ്ഥാനവും കരസ്ഥമാക്കി . സംഗീതാര്‍ച്ചനയിലും കഥകളിയിലും ഇരുപതോളം ഗായകര്‍ പങ്കെടുത്തു .വെള്ളിനേഴി ഗവ. എല്‍.പി.സ്‌ക്കൂള്‍ പ്രഥാനാദ്ധ്യാപകന്‍ വി.രാമന്‍കുട്ടി കേരളീയ സൗന്ദര്യബോധത്തിന്റെ വികാസവും കഥകളിയും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് അനുസ്മരണ പ്രഭാഷണം നടത്തി . പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച സന്താനഗോപാലം , ബാലിവിജയം കഥകളിയും ഉണ്ടായിരുന്നു .

Advertisement