പ്രളയ നിവാരണത്തിന് സ്വമേധയ സംഘടിച്ച് നാട്ടുക്കാര്‍

269

ഇരിങ്ങാലക്കുട : നാടിനെയാകെ ദുരിതപൂര്‍ണമാക്കി പെയ്‌തൊഴിഞ്ഞ പ്രളയത്തെ അതിജീവിക്കാന്‍ സ്വമേധയാ സംഘടിച്ച് മാതൃക തീര്‍ക്കുകയാണ് മൂര്‍ക്കനാട് – കാറളം പ്രദേശത്തെ നിവാസികള്‍.. മനുഷ്യന്റെ പരിസ്ഥിതി ചൂഷ്ണത്തിന്റെ പരിണതഫലമെന്നോണം ഏറ്റുവാങ്ങിയ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും നിലവിലെ പ്രദശത്തെ വിട്ടൊഴിയാത്ത വെള്ളക്കെട്ടും ജലത്തിന്റെ സുഗമമായ നീരൊഴുക്കിനും വേണ്ടി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേധനം സമര്‍പ്പിക്കുന്നതിനും ജനങ്ങളില്‍ ആവശ്യമായ ബോധവല്‍ക്കരണവും സാമൂഹിക ഇടപെടല്‍ നടത്തുന്നതിനും വേണ്ടി ഇരിങ്ങാലക്കുട നഗരസഭ , കാറളം ഗ്രാമ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന വാര്‍ഡുകളില്‍ താമസിക്കുന്ന മൂര്‍ക്കനാട് കാറളം പ്രദേശവാസികളാണ് പ്രളയ നിവാരണ സമിതി എന്ന കൂട്ടായ്മ രൂപികരിച്ചത് മൂര്‍ക്കനാട് സെന്റ്: ആന്റണീസ് എല്‍.പി സ്‌കൂളില്‍ വച്ച് നടന്ന യോഗം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ഒന്നാംവാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.അബ്ദുള്ളക്കുട്ടി, നാല്‍പ്പത്തിയൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ എ.ആര്‍ സഹദേവന്‍, ആനന്ദ് നെല്ലിപറമ്പില്‍, പി.കെ മനുമോഹന്‍, മോഹന്‍ലാല്‍ പൊയ്യാറ എന്നിവര്‍ സംസാരിച്ചു

Advertisement