ക്രൈസ്റ്റ് വിദ്യാനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

124
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോയ വസന്തത്തിന്റെ മധുരസ്മരണകളുണര്‍ത്തിയ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഓണാഘോഷം 2019 പ്രമുഖ കഥാകാരനും തിരകഥാകൃത്തുമായ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. പ്രളയവും അവധിദിനങ്ങളും മൂലം മാറ്റിവെയ്ക്കപ്പെട്ട ആഘോഷങ്ങളുടെ മാറ്റ് ഒട്ടും തന്നെ ചോര്‍ന്നു പോകാതെ ആവിഷ്‌ക്കരിക്കപ്പെട്ട സമ്മേളനത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ.സണ്ണി പുന്നേലിപ്പറമ്പില്‍ സി.എം.ഐ., മാനേജര്‍ ജെയ്ക്കബ്ബ് ഞെരിഞാംപ്പിള്ളി സി.എം.ഐ., പി.ടി.ഡബ്‌ളിയു പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍, വൈസ് പ്രസിഡന്റ് സുമി രജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാത്ഥികളുടെ നിറപ്പകിട്ടാര്‍ന്ന തനതുകലാപ്രകടനങ്ങള്‍ ആഘോഷത്തിന് മിഴിവേകി.

Advertisement