ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക മണിമാളിക കെട്ടിടം അപകടാവസ്ഥയില്‍ .

273
Advertisement

ഇരിങ്ങാലക്കുട : മാസങ്ങള്‍ക്കു മുന്‍പ് തന്നെ ദേവസ്വം എന്‍ജിനീയര്‍ വിഭാഗവും പൊതുമരാമത്ത് വിഭാഗത്തിലെ എന്‍ജിനീയറും പരിശോധന നടത്തുകയും ഈ ബില്‍ഡിങ് എത്രയും പെട്ടെന്നു പൊളിച്ചു മാറ്റണമെന്നുള്ള  വിവരം അവിടത്തെ കെട്ടിടം വാടകയ്‌ക്കെടുത്തവരെ യഥാ സമയം അറിയിച്ചിട്ടുമുണ്ട്. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിക്കും വിവരം കാണിച്ച് കത്ത് നല്കിയിട്ടുളതാണ്. ബഹുഭൂരിപക്ഷം വാടകക്കാരും ദേവസ്വത്തിന്റെ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഒഴിഞ്ഞ് പോകുകയും ചെയ്തു. ഏതാനും സ്ഥാപനങ്ങള്‍ ഇപ്പോഴും ഇവിടന്ന് ഒഴിഞ്ഞു പോയിട്ടില്ല. ആയതിനാല്‍ ദേവസത്തിന് ഇത് പൊളിച്ചു മാറ്റുന്നതിനോ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ കഴിയുന്നില്ല. പൊതുജനങ്ങളുടെ ജീവനു തന്നെ അപകടകാരണമായേക്കാവുന്ന ഈ മണിമാളിക കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റുവാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകാണമെന്ന്  അറിയിച്ചു.

 

Advertisement