ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ തീരുമാനം

236
Advertisement

ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ തീരുമാനം. ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം ചൊവ്വാഴ്ച രാവിലെ തകര്‍ന്ന് വീണിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റണം എന്നുള്ള നിര്‍ദ്ദേശവുമായി മുനിസിപ്പല്‍ ചെയര്‍പേഴ്സനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. എട്ടോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്.

 

Advertisement