തൃശ്ശൂര്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

175
Advertisement

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയണ്‍ ചെസ്സ് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പും തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടീമിന്റെ സെലക്ഷനും നടത്തപ്പെടുന്നു. ഇരിങ്ങാലക്കുട സൗത്ത് ടെമ്പിള്‍ റോഡിലുള്ള കുലപതി മുന്‍ഷി കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് ഓഗസ്റ്റ് 31 സെപ്റ്റംബര്‍ 1 തീയതികളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കളിക്കാര്‍ സെപ്തംബര്‍ 12 മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂരിനെ പ്രതിനിധീകരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9387726873 എന്ന നമ്പറില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

 

Advertisement