ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 15 സ്ഥലങ്ങളില്‍ ഹൈ മാസ്‌ലൈറ്റ്

265
Advertisement

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 15 സ്ഥലങ്ങളില്‍ ഹൈ മാസ്‌ലൈറ്റ് സ്ഥാപിക്കുന്നതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 82,49,335 (എണ്‍പ്പത്തിരണ്ടു ലക്ഷത്തി നാല്പത്തിഒമ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചു ) രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ കാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ S N D P പള്ളിവേട്ട നഗര്‍ കാറളം ഗ്രാമ പഞ്ചായത്തിലെ നന്തി സെന്റര്‍ –ശാന്തി റോഡ് ജംഗ്ഷന്‍
മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം വാരിയര്‍ പീടിക — പുളിഞ്ചോട്
ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ മാള വഴി സെന്റര്‍ — പറമ്പി റോഡ് ജംഗ്ഷന്‍
വേളൂക്കര ഗ്രാമ പഞ്ചായത്തിലെ അവിട്ടത്തൂര്‍ സെന്റര്‍ — നടവരമ്പ് സെന്റര്‍
പൂമംഗലം ഗ്രാമ പഞ്ചായത്തിലെ കല്പറമ്പ് സെന്റര്‍
പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ –പഞ്ചായത്ത് ഓഫീസിനു മുന്‍ വശത്തും
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ പുത്തന്‍ തോട് സെന്റര്‍ — കുഴിക്കാട്ടുകോണം സെന്റര്‍ — കുട്ടികളുടെ പാര്‍ക്ക് — ചേലൂര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ഹൈ മാസ്‌ററ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാങ്കേതികാനുമതി നല്‍കി സര്‍ക്കാര്‍ അക്രെഡിറ് ഏജന്‍സിയായ അത്താണി സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിന് നിര്‍വഹണ ചുമതല നല്‍കി പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.

 

Advertisement