നവീകരിച്ച ലൈബ്രറിയുടേയും കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു

185
Advertisement

ആളൂര്‍ : ആര്‍.എം.എച്ച്.എസ്.എസ്.സ്‌കൂളില്‍ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സംയുക്ത ഉദ്ഘാടനം പ്രശസ്ത സാഹിത്യക്കാരന്‍ അശോകന്‍ ചരുവില്‍ നിര്‍വ്വഹിച്ചു. വായനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന സാഹിത്യക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹംനടത്തി. കാരൂര്‍ ഭാരത് വായനശാലയാണ് സമ്മാനങ്ങള്‍ നല്‍കിയത്. യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ അംഗം യു.കെ.പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി, ഷൈനബാബു, പ്രിന്‍സിപ്പല്‍ ടി.ജെ.ലെയ്‌സണ്‍, ഹെഡ്മിസ്ട്രസ് ജൂലിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. അശോകന്‍ ചരുവില്‍ കുട്ടികളുമായി സംവാദവും നടത്തി.