ഒരേ ദിവസം ജനിച്ച് , ഒരേ ക്ലാസുകളില്‍ പത്തുവരെ പഠിച്ച അവിട്ടത്തൂര്‍ സ്‌കൂളിലെ മൂവര്‍സഹോദരങ്ങള്‍ക്ക് ഫുള്‍ എ പ്ലസ്

1615

അവിട്ടത്തൂര്‍- എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഗായത്രി തേജസ് മേനോന്‍, ഗോപിക തേജസ് മേനോന്‍ , ഗോകുല്‍ തേജസ് മേനോന്‍ എന്നീ മൂവര്‍ അവിട്ടത്തൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി. ഒരേ ദിവസം ജനിച്ച് , ഒരേ ക്ലാസുകളില്‍ പത്തുവരെ പഠിച്ച ഇവര്‍ ഉന്നത വിജയത്തിലും ആ ഒരുമ കാത്തു. പഠനത്തില്‍ മാത്രമല്ല ശാസ്ത്രമേള, കലോത്സവം , ക്വിസ് തുടങ്ങിയ രംഗങ്ങളിലും സംസ്ഥാന ജില്ലാതലങ്ങളിലും മൂവരും മികവ് തെളിയിച്ചിട്ടുണ്ട് . ഇതേ സ്‌കൂളിലെ അധ്യാപികയായ രമ കെ മേനോന്റെയും അഡ്വക്കെറ്റ് തേജസ് പുരുഷോത്തമന്റെയും മക്കളാണ് ഇവര്‍

Advertisement