തൃശ്ശൂര്‍ ജില്ലയിൽ 2,045 പേര്‍ക്ക് കൂടി കോവിഡ്, 17,884 പേര്‍ രോഗമുക്തരായി

47

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (17/05/2021) 2045 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 17,884 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,228 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,06,972 ആണ്. 1,65,612 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.52% ആണ്.ജില്ലയിൽ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2030 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 131 പുരുഷന്‍മാരും 155 സ്ത്രീകളും പത്ത് വയസ്സിനു താഴെ 67 ആണ്‍കുട്ടികളും 76 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്ക കോളേജിൽ – 530
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1319
സര്‍ക്കാര്‍ ആശുപത്രികളിൽ – 406
സ്വകാര്യ ആശുപത്രികളിൽ – 1107
കൂടാതെ 34,821 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 3,071 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 351 പേര്‍ ആശുപത്രിയിലും 2720 പേര്‍ വീടുകളിലുമാണ്. 7,711 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4,073 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,466 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 172 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 16,03,656 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.647 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,91,557 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 45 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 45,359 38,734
മുന്നണി പോരാളികള്‍ 12,199 12,337
പോളിംഗ് ഓഫീസര്‍മാര്‍ 24,526 11,411
45-59 വയസ്സിന് ഇടയിലുളളവര്‍ 2,16,497 15,799
60 വയസ്സിന് മുകളിലുളളവര്‍ 3,11,496 83,314
ആകെ 6,10,077 1,61,595

Advertisement