വെന്റിലേറ്റർ ഡിസൈൻ വെബിനാർ സംഘടിപ്പിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

14

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ “വെന്റിലേറ്റർ :ഡിസൈൻ പെർസ്പെക്റ്റീവ് ” എന്ന വിഷയത്തെ ആസ്‌പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ശരത് എസ് നായർ, സയന്റിസ്റ് – എഞ്ചിനീയർ, ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, വെബിനാർ ക്ലാസ് കൈകാര്യം ചെയ്തു. കേരളത്തിലെ വിദ്യാർഥികൾ, അദ്ധ്യാപകർ, ഗവേഷകർ പങ്കെടുത്ത വെബിനാറിൽ വെന്റിലേറ്ററിന്റെ ചരിത്രം, പ്രവർത്തന രീതി, കാര്യക്ഷമത, ഡിസൈൻ സൂചികകൾ എന്നിവയെപറ്റിയെല്ലാം വിശദീകരിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേകര ആശംസകൾ അറിയിച് സംസാരിച്ചു. ഈ കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ നമ്മെ ഏറെ സഹായിക്കുന്ന വെന്റിലേറ്ററിനെ പറ്റിയുള്ള ശാസ്ത്രീയ തത്വങ്ങൾ ആഴത്തിൽ മനസിലാക്കാൻ സാധിച്ചതായി പങ്കെടുത്തവർ അറിയിച്ചു. ചോദ്യോത്തര വേളയ്ക് ശേഷം ക്ലാസ്സ്‌ സമാപിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലൿട്രോണിക്‌സ് ഡിപ്പാർട്മെന്റിലെ ഡോ. രവിശങ്കർ വെബിനാർ സംഘടിപ്പിക്കാൻ നേതൃത്വം നൽകി.

Advertisement