ക്രൈസ്റ്റില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം പദ്ധതി

382
Advertisement

ഇരിങ്ങാലക്കുട-ക്രൈസ്റ്റ്‌കോളേജില്‍ പ്രകൃതിസംരക്ഷണ സംഘംസംസ്ഥാന കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്നിവര്‍ ചേര്‍ന്ന് പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം പദ്ധതി നടപ്പിലാക്കി. കോളേജിന്റെ സുവോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍വശത്തുളള പഴതോട്ടത്തില്‍ മകുടത്തില്‍ വെളളം നിറച്ചു കൊണ്ട് കോളേജ് പ്രിന്‍സിപ്പാള്‍ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ ഷാജിതോമാസ് എന്‍, വൈസ് പ്രിന്‍സിപ്പാളായ ഫാ. ജോയ് പി.ടി സി.എം.ഐ.തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement