ഇംഗ്‌ളീഷ് സംസാരിക്കണോ, ഇതാ എട്ടുമുറിക്കാരുടെ ‘സ്പീക്കിംഗ് ക്ലബ് ‘

271
Advertisement

ഇരിങ്ങാലക്കുട: ഇംഗ്ലീഷ് ഭാഷ പഠിക്കാനുംഅനായാസം കൈകാര്യം ചെയ്യാനുമായി ഒരു ക്ലബ്. എട്ടുമുറി റെസിഡന്‍സ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഈ ഇംഗ്ലീഷ് സ്പീക്കിംഗ് ക്ലബ് ആഗോള ഭാഷയായ ഇംഗ്ലീഷിനെ വെറുതെ തള്ളിക്കളയാനുള്ളതല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് രൂപപ്പെട്ടത്. ഇരിങ്ങാലക്കുടയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സ്പീക്കിംഗ് ക്ലബ് . എട്ടുമുറിക്കാരുടെ ക്ലബിന് സവിശേഷതകള്‍ ഏറെയാണ്; ഇത് കേവലമൊരു പഠനക്ലാസ്സ് മാത്രമല്ല. ഏതു പ്രായക്കാര്‍ക്കും ക്ലബില്‍ പ്രവേശനം നല്‍കുന്നുണ്ട് ; പഠനം സൗജന്യവുമാണ്. സെന്റ് ജോസഫ്‌സ് കോളേജ് അധ്യാപിക പി.ശാന്തി മേനോന്‍ സ്പീക്കിംഗ് ക്ലബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് ഹരി ഇരിങ്ങാലക്കുട അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.എ. ഹരീഷ് കുമാര്‍, ചിന്ത ഉദയന്‍, കോ-ഓര്‍ഡിനേറ്റര്‍ എം.കെ.നവനീത്, രോഹിണി രാധാകൃഷ്ണന്‍, റോഷ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Advertisement