വടക്കുംകര ഗവണ്മെന്റ് യു പി സ്‌കൂളില്‍ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

243
Advertisement

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വടക്കുംകര ഗവണ്മെന്റ് യു പി സ്‌കൂളിന്റെ 5 ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 49 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. വടക്കുംകര ഗവണ്മെന്റ് യു പി സ്‌കൂളില്‍ വച്ചു നടന്ന നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് മുഖ്യാഥിതി ആയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകരും പങ്കെടുത്തു. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദ് സ്വാഗതവും
ടി എസ് സുനില്‍കുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Advertisement