ലോക മാതൃഭാഷാ ദിനം ആചരിച്ചു

273
Advertisement

ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ ഡയറ്റിലെ അധ്യാപകനും എഴുത്തുക്കാരനുമായ സനോജ് രാഘവന്‍ മാതൃഭാഷയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു.മലയാള ഭാഷയെക്കുറിച്ചും ,സാഹിത്യത്തെക്കുറിച്ചും ,ലോകസാഹിത്യത്തെക്കുറിച്ചുമെല്ലാം സമഗ്രമായ അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കി.കുട്ടികളില്‍ മാതൃഭാഷയോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിനും അവരിലെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും ,വായനാശീലം വളര്‍ത്തുന്നതിനും ഈ ക്ലാസ് ഏറെ പ്രയോജനപ്പെട്ടു.പ്രിന്‍സിപ്പല്‍ ഗോപകുമാര്‍ ,കെ സി ബീന ,ഷൈനി പ്രദീപ് ,കെ വി റെനിമോള്‍ ,ശബ്‌ന സത്യന്‍ ,വി എസ് നിഷഎന്നിവര്‍ നേതൃത്വം നല്‍കി

Advertisement