സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റു

855

റോഡരുകില്‍ കാന നിര്‍മ്മിക്കുന്നതിന് മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതിനാല്‍ സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റു. തേപ്പ് സ്വദേശി ജെസ്റ്റിനാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ കാനയിലേക്ക് തലകീഴായി മറിഞ്ഞു. തോപ്പ് ചാമകുന്ന് റോഡില്‍ തോപ്പ് ഭാഗത്ത് നടക്കുന്ന കാനനിര്‍മാണ സ്ഥലത്താണ് സംഭവം. അപകടത്തില്‍ ജെസ്റ്റിന്റെ നട്ടെല്ലിന് പരിക്കേറ്റു. സമീപവാസികള്‍ ഓടിയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കാന നിര്‍മ്മിക്കുമ്പോള്‍ വണ്ടികളും ആളുകളും അപകടത്തില്‍പ്പെടാതിരിക്കാന്‍ വേണ്ട യാതൊരുവിധ മുന്നറിയീപ്പ് സംവിധാനങ്ങളും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെ അശാസ്ത്രീയ രീതിയിലാണ് കാനയുടെ നിര്‍മ്മാണമെന്നാരോപിച്ച് ബി.ജെ.പി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

 

Advertisement