ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ബഡ്ജറ്റവതരിപ്പിച്ചു

367

2019-20 ല്‍ 62,79,20,467 രൂപ മൊത്തം വരവും ,58,42,30,480 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്

**കാര്‍ഷിക മേഖല-67,75000 രൂപ വകയിരുത്തി.ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ .

**മൃഗസംരക്ഷണം-2018-19 വര്‍ഷത്തില്‍ 15,90,000 രൂപ വകയിരുത്തി.

**വ്യവസായം-വിവിധ പദ്ധതികള്‍ക്കായി 425000 രൂപ വകയിരുത്തി.

**കുടിവെള്ളം-ഒമ്പതുമുറി കുടിവെള്ള പദ്ധതി ,പൊതുകിണര്‍ വൃത്തിയാക്കല്‍ ,ജനതാകോളനി കുടിവെള്ള പദ്ധതി എന്നിവയ്ക്കായി 22 ലക്ഷം രൂപയുടെ പദ്ധതി

**വിദ്യാഭ്യാസം-സ്‌കൂളുകളില്‍ അറ്റകുറ്റപണികള്‍ക്കായി 4000000 രൂപ വകയിരുത്തി.

**ആരോഗ്യം -1 കോടി 32 ലക്ഷത്തി മുപ്പത്തിയാറായിരം രൂപ വകയിരുത്തുന്നു.

**പാര്‍പ്പിടം-2019-20 ലേക്ക് 224 പേര്‍ക്കാണ് ഡി .പി. ആര്‍ പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ളത് .14 പേര്‍ പ്രളയക്കെടുതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാതിനാല്‍ അവര്‍ക്ക് നഗരസഭ വിഹിതം മാറ്റിവയ്‌ക്കേണ്ടതില്ലാത്തതാണ്.

**പശ്ചാത്തല സൗകര്യങ്ങള്‍-41 വാര്‍ഡുകളിലെ റോഡുകളിലെ അറ്റകുറ്റപണികള്‍ക്കായി 7 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുന്നു

**പട്ടികജാതി വികസനം -15000000 രൂപ വകയിരുത്തി

**സാമൂഹ്യസുരക്ഷിതത്വം -9624450 രൂപ വകയിരുത്തി.

**ഊര്‍ജ്ജം-വാര്‍ഡുകളിലെ വിവിധ പദ്ധതികള്‍ക്കായി 1 കോടി 3 ലക്ഷം രൂപ വകയിരുത്തി.

 

 

Advertisement