പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് സംവിധാനവുമായി ഇരിങ്ങാലക്കുട രൂപത.

319
Advertisement

ഇരിങ്ങാലക്കുട : ദൈനംദിന വാര്‍ത്തകള്‍ ഒഴിവ് ദിനം പോലൂമില്ലാതെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക പത്രവര്‍ത്തകര്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് സംവിധാനം ഒരുക്കി ഇരിങ്ങാലക്കുട രൂപത.രൂപതയുടെ അതിര്‍ത്തിയില്‍ വരുന്ന ഏഴോളം പ്രസ്സ് ക്ലബിലെ അംഗങ്ങള്‍ക്കാണ് പ്രാഥാമിക ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് ഏര്‍പെടുത്തിയിരിക്കുന്നത്.ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസില്‍ നടന്ന മാധ്യമ സംഗമത്തിലാണ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രദേശിക ലേഖകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചത്.സംഗമത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു.അന്തരിച്ച മാളവിഷന്‍ ലേഖകന്‍ സുനില്‍ കുമാറിനെ ചടങ്ങില്‍ അനുസ്മരിച്ചു.ഫാ.ജോയ് പാല്യേക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫാ.ആന്റോ തച്ചില്‍,ഫാ.ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഫാ.മനോജ് കരിപ്പായി ഇന്‍ഷൂറന്‍സ് പദ്ധതി വിശദീകരിച്ചു.ഫാ.ജിജോ വാകപറമ്പില്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു