ഇരിങ്ങാലക്കുട:ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടു കൂടി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കുട്ടികളുടെ മനസികാരോഗ്യത്തെകുറിച്ച് ബോധവല്‍കരണ ശില്പശാല നടത്തി .ഇരിങ്ങാലക്കുട സി .ഐ ബിജോയ് പി .ആര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .സിനിമയും വീഡിയോ ഗെയിമുകളും കുട്ടികളുടെ മനോഭാവത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അതില്‍ നിന്ന് എങ്ങനെ മോചനം നേടാമെന്നും അദ്ദേഹം വ്യക്തമാക്കി .സഖിയുടെ കൗണ്‍സിലര്‍ ശ്രീപ്രിയ ,ലീഗല്‍ അഡൈ്വസര്‍ ലിജി മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു .എസ് .എന്‍ .ഇ .എസ് സെക്രട്ടറി എ .കെ ബിജോയ് ,മാനേജര്‍ ടി .കെ ഉണ്ണികൃഷ്ണന്‍ ,പ്രിന്‍സിപ്പാള്‍ പി .എന്‍ ഗോപകുമാര്‍ ,വൈസ് പ്രിന്‍സിപ്പാള്‍ നിഷ ജിജോ ,നിഷ സോളമന്‍ ,ആന്‍ മരിയ എന്നിവര്‍ സംസാരിച്ചു
ശാന്തിനികേതനില്‍ ബോധവല്‍കരണ ശില്പശാല നടത്തി
Advertisement