പഠനോപകരണ വിതരണം നടത്തി.

355
Advertisement

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പഠനോപകരണ വിതരണം നടത്തി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉഷ പഠനോപകരണ വിതരണത്തിന്റെയും ട്രാഫിക് ബോധവല്‍കരണ ക്ലാസ്സിന്റെയും ഉദ്ഘാടനം നടത്തി.സാമൂഹികപ്രവര്‍ത്തകനും റിപ്പോര്‍ട്ടറുമായ ഉണ്ണികൃഷ്ണന്‍ റോഡുസുരക്ഷാ ക്ലാസ്സ് നടത്തി. കുട്ടികള്‍ റോഡ് സുരക്ഷാ പ്രതിജ്ഞ സ്‌കൂള്‍ അസംബ്ലിയില്‍ ഏറ്റുചൊല്ലി.പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍, ഹെഡ്മിസ്ട്രസ് എ.എ ലാലി, വി.എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ മനു പി മണി ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല, റൗഫ് കരൂപ്പടന്ന, പ്രിജോ എസ്.പിസി.ഓഫീസറും അദ്ധ്യാപകനുമായ സെബാസ്റ്റ്യന്‍ ഷീബ എന്നിവര്‍ സംസാരിച്ചു.

 

Advertisement