താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി സേവഭാരതി

296
Advertisement

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി ഇരിങ്ങാലക്കുട സേവാഭാരതി 2007 മുതല്‍ നടത്തിവരുന്ന അന്നദാനം 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഉല്‍ഘാടനം റിട്ട. മെഡിക്കല്‍ ഓഫീസര്‍ Dr. M .V ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റിട്ട ജഡ്ജി Dr D.ശങ്കരന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ശ്രീമദ് ഹരി ബ്രഹ്മേന്ദ്ര സരസ്വതി അനുഗ്രഹ പ്രഭാഷണവും, RSS വിഭാഗ് സദസ്യന്‍ PG ശശികുമാര്‍ സേവാ സന്ദേശവും നല്‍കി. സേവാഭാരതി പ്രസി.K .രവീന്ദ്രന്‍, സെക്രട്ടറി PK ഉണ്ണികൃഷ്ണന്‍ ,ട്രഷറര്‍KR സുബ്രഹ്മണ്യന്‍ ,റോട്ടറി ക്ലബ് പ്രസി.Ts സുരേഷ്, 101 അംഗ സഭ സെക്രട്ടറിMസനല്‍കുമാര്‍, സേവാഭാരതി വൈസ് പ്രസി.ശിവദാസ് പള്ളിപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement