ഹര്‍ത്താലില്‍ അക്രമം, സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍ ‘

1287
Advertisement

ഇരിങ്ങാലക്കുട-ഹര്‍ത്താല്‍ മാര്‍ച്ചില്‍ പങ്കെടുത്ത് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും. വാഹനങ്ങള്‍ തടയുകയും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും ,കൊടിമരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്ത മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി പയ്യാക്കല്‍ വീട്ടില്‍ ഹരിദാസ് (49) എന്നയാളെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ് കുമാറും, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ സി,വി. ഇന്നു വെളുപ്പിന് പ്രതിയുടെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. അറസ്റ്റിലായ ഹരിദാസ് കാറളം സര്‍ക്കാര്‍ വെറ്റിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറാണ് .ശബരിമല സ്ത്രീ പ്രവശനവുമായവുമായി ബന്ധപ്പെട്ടു നടന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമo നടത്തിയ കാര്യത്തിനും ,ഹര്‍ത്താല്‍ തലേന്ന് സ്വകാര്യ ബസ്സ് തകര്‍ത്തതുള്‍പെടെ 25 ഓളം പേരെ ഇതുവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും, ശക്തമായ നിയമ നടപടികള്‍ ഇനിയും തുടരുമെന്നും ഇരിങ്ങാലക്കുട ഡി.വൈ.എസ് . പി. ഫേമസ് വര്‍ഗ്ഗീസ് പറഞ്ഞു.