സ്വകാര്യ ബസ് ലോബികളുമായി ആര്‍.ടി.ഒ. ഓഫീസുകള്‍ ഒത്തുകളിക്കുന്നു : LYJD

458
Advertisement

സ്വകാര്യ ബസ് ഉടമകള്‍ ഞായറാഴ്ചകളില്‍ നിരന്തരമായി അപ്രഖ്യാപിത പണിമുടക്കുകള്‍ നടത്തി ജനത്തെ വലയ്ക്കുന്നത് കണ്ടിട്ടും നടപടിയെടുക്കാത്തത് ആര്‍.ടി.ഒ. ഓഫീസുകള്‍ നടത്തുന്ന ഒത്തുകളിയാണെന്ന് എല്‍.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. ലോക്താന്ത്രിക് യുവജനതാദള്‍ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെര്‍മിറ്റ് നേടിയിട്ടുള്ള റൂട്ടില്‍ നിര്‍ബന്ധമായും എല്ലാ ദിവസവും സര്‍വ്വീസ് നടത്തണമെന്ന നിയമം നിലനില്‍ക്കുമ്പോള്‍, പല സ്വകാര്യ ബസുകളും ഞായറാഴ്ചകളില്‍ വരുമാനം കുറവാണെന്ന പേരില്‍ സര്‍വ്വീസ് നടത്തുന്നില്ല. ഇത് മൂലം പൊതുജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലതവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അറിഞ്ഞ ഭാവം പോലും നടിയ്ക്കാത്തത് കൃത്യവിലോപത്തിന്റെ ആഴമാണ് വെളിവാക്കുന്നത്. ബസ് റൂട്ട് പെര്‍മിറ്റ് നേടിയെടുത്ത് ജി. ഫോമിന്റെ മറവില്‍ സര്‍വ്വീസ് നടത്താതെ, പെര്‍മിറ്റ് ഉയര്‍ന്ന വിലയ്ക്ക് മറിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ക്കെതിരെയും നടപടിയില്ല. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുവാന്‍ യോഗം തീരുമാനിച്ചു. എല്‍.ജെ.ഡി.യുടെ ഇടത് മുന്നണി പ്രവേശനത്തെ യോഗം സ്വാഗതം ചെയ്തു.

മണ്ഢലം പ്രസിഡന്റ് റിജോയ് പോത്തോക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് വി.ഐനിക്കല്‍, വര്‍ഗ്ഗീസ് തെക്കേക്കര, കാവ്യ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനുവരി 12, 13 തിയ്യതികളില്‍ അതിപ്പിള്ളി പി.ജി. ദീപക് നഗറില്‍ വച്ച് നടക്കുന്ന LYJD ജില്ലാ പഠനക്യാമ്പ് സംസ്ത്ഥാന പ്രസിഡന്റ് പി.കെ. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും

 

Advertisement