നവോത്ഥാന നായകര്‍ ആരും വിസ്മരിക്കപ്പെടരുത്: തോമസ് ഉണ്ണിയാടന്‍

417

ഇരിങ്ങാലക്കുട:കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആരും വിസ്മരിക്കപ്പെടരുതെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നവോത്ഥാനത്തിന് ഉത്കൃഷ്ടമായ സംഭാവനകള്‍ നല്‍കിയ ചിലരെ ബോധപൂര്‍വം തമസ്‌ക്കരിക്കാനുള്ള അധികാരികളുടെ ഗൂഢശ്രമം ധീഷണാശാലികളായ മഹാരഥന്‍മാരോടുള്ള അവഹേളനമാണ്. ഇക്കാര്യത്തില്‍ സങ്കുചിതമായ ജാതി, മത ചിന്തകള്‍ ഉണ്ടാകുന്നത് അപകടമാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എം.ടി.തോമസ്, ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ടി.കെ.വര്‍ഗീസ്, പി.ടി.ജോര്‍ജ്,ബിജു അന്റണി, മിനി മോഹന്‍ദാസ്, ശിവരാമന്‍ എടത്തിരിഞ്ഞി,സിജോയ് തോമസ്, ഷൈനി ജോജോ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement