വോയ്സ് ഓഫ് ചെമ്മണ്ട ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

38
Advertisement

ചെമ്മണ്ട: പോലീസ് അസിസ്റ്റന്റ് കമാൻഡോ അശോകൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മുൻ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ലയണൽ തോമസ് നിർവഹിച്ചു.ചടങ്ങിൽ വോയ്‌സ് ഓഫ് ചെമ്മണ്ടയുടെ പ്രസിഡന്റ് സുബീഷ് കാക്കനാടൻ അധ്യക്ഷത വഹിക്കുകയും ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ നിതിൻ കുമാർ സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി രക്ഷാധികാരികൾ ആയിട്ടുള്ള സുനിൽ മാലാന്ത്ര,ലൈജു ആന്റണി, ക്ലബ് സെക്രട്ടറി ദശരഥൻ നെല്ലിശ്ശേരി SNBP പ്രസിഡണ്ട് ഭുവനൻ നെല്ലിശ്ശേരി ആശംസകൾ അറിയിക്കുകയും ക്ലബ് ട്രഷറർ ജോൺസൺ കീറ്റിക്കൽ നന്ദി പറയും ചെയ്തു.

Advertisement