വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍…

344

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ നല്‍കി വരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ് ദിനത്തിലും പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പൂര്‍ണ്ണമായും പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി വാഴയിലയില്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഉച്ചയൂണാണ് ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്. ഇരിങ്ങാലക്കുടയിലെ 135 യൂണിറ്റുകളില്‍ നിന്നാണ് നിശ്ചയിച്ച് നല്‍കിയ ദിവസങ്ങളില്‍ മുടക്കമില്ലാതെ ഭക്ഷണ വിതരണം നടത്തുന്നത്. ക്രിസ്തുമസ് ദിനത്തില്‍ പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ യൂണിറ്റാണ് ഭക്ഷണം വിതരണം ചെയ്തത്. മേഖലാ സെക്രട്ടറി സി.യു.അനീഷ്, പ്രസിഡണ്ട് എം.എസ്.സഞ്ജയ്, ട്രഷറര്‍ സാരംഗി സുബ്രമണ്യന്‍, സൂര്യ പി രാജീവ്, എം.എസ്.ശരത്ത്, ഐ.വി.ശ്യാംകുമാര്‍, എം.എ. അഭിജിത്ത്, ടി.എസ്.സച്ചു, ശിവപ്രസാദ്, പ്രേംജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement