ഇൻഫ്രാറെഡ് തെർമോമീറ്റർ മെഷീൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു നൽകി യൂത്ത് കോൺഗ്രസ്

46
Advertisement

ആനന്ദപുരം:കോവിഡ് 19 എന്ന വൈറസ് മൂലം ലോകത്താകമാനം ഒരുപാട് പേർ മരണപ്പെടുകയും നിരവധിപേർ രോഗലക്ഷണമായി ചികിത്സയിൽ ബുദ്ധിമുട്ടുന്ന ഈ സമയത്ത് നിരവധി രോഗികൾ വന്ന് പോകുന്ന ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പ്രാഥമിക പരിശോധനയായ ശരീരോഷ്മാവ് അളക്കുന്നതിനുള്ളഅത്യാധുനിക ഇൻഫ്രാറെഡ് തെർമോമീറ്റർമെഷീൻ 2 എണ്ണം സൗദിയിൽ ജോലിചെയ്യുന്ന ആനന്ദപുരം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ സഹായത്താൽ യൂത്ത് കോൺഗ്രസ്‌ ആനന്ദപുരം മേഖല പ്രവർത്തകർ ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട അസംബ്ലി പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് രാജീവ്‌ കുമാർ സാർ ന്
നൽകി യൂത്ത് കോൺഗ്രസ്‌ ആനന്ദപുരം മേഖല പ്രവർത്തകരായ എബിൻ ജോൺ, റിജോൺ ജോൺസൻ, ഐവിൻ, നൈജോ, അജീഷ്, റിജോ, ഗോഡ്‌വിൻ, ആൽഫ്രഡ്‌, ആൽവിൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ കെ സന്തോഷ്‌, ജോമി ജോൺ, രാമകൃഷ്ണൻ, പഞ്ചായത്ത്‌ മെമ്പർമാരായ മോളി ജേക്കബ്, വൃന്ദകുമാരി എന്നിവർ പങ്കെടുത്തു.

Advertisement