കൊറ്റനല്ലൂര്‍ സ്‌കൂളില്‍ പുതിയതായി രൂപീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

261

കൊറ്റനല്ലൂര്‍: കൊറ്റനല്ലൂര്‍ പള്ളിസ്‌കൂളില്‍ ഇരിങ്ങാലക്കുട കെ.എസ്.ഇ കമ്പനിയുടെ സഹായത്തോടെ പുതിയതായി രൂപീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും നവീകരിച്ച ഇരിപ്പിട സൗകര്യത്തിന്റെയും ഉദ്ഘാടനവും കെ.എസ്.ഇ.കമ്പനിയുടെ മാനേജിംങ്് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അക്കരക്കാരന്‍ നിര്‍വ്വഹിച്ചു. ലാബിന്റെ ആശീര്‍വാദകര്‍മ്മം ഇരിങ്ങാലക്കുട രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഡോ.ജോജോ തൊടുപറമ്പില്‍ നിര്‍വ്വഹിച്ചു. കെ.എസ്.ഇ.കമ്പനി ജനറല്‍ മാനേജര്‍ എം.അനില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ലാലുവട്ടപറമ്പില്‍, പള്ളികൈക്കാരന്‍ ജെയ്‌സന്‍ തൊമ്മാന, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി കണ്‍വീനര്‍ പോള്‍ നെടുമ്പാക്കാരന്‍, പിടിഎ പ്രസിഡന്റ് ജീജോ റപ്പായി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ലിജു മഞ്ഞപ്രക്കാരന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് സി.അഞ്ജലി നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Advertisement