പുല്ലൂരില്‍ കാറും ജീപ്പും കൂട്ടിയിടിച്ചു

1626
Advertisement

പുല്ലൂര്‍ : ശനിയാഴ്ച്ച ഉച്ചയ്ക്ക് പുല്ലൂര്‍ പുളിഞ്ചോടിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ചു.ഇരിങ്ങാലക്കുടയില്‍ നിന്നും ആളൂരിലേയ്ക്ക് പോവുകയായിരുന്ന ജീപ്പില്‍ എതിര്‍വശത്ത് നിന്നും മറ്റൊരു വാഹനത്തേ മറികടന്ന് വരുകയായിരുന്ന കാറ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ യാത്രക്കാരിയായ കാലടി സ്വദേശിയുടെ തല ഗ്ലാസില്‍ ഇടിച്ച് പരിക്കേറ്റു.ഇവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നിട്ടുണ്ട് .

Advertisement