മനുഷ്യത്വമാണ് ഏറ്റവും വലിയ മതം – വൈശാഖൻ

143

ഇരിങ്ങാലക്കുട:മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും മഹത്തായ ജീവിതതത്ത്വങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരാൻ യുക്തിബോധം വേണമെന്നും യുക്തിബോധം ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും സാഹിത്യ അക്കാദമി പ്രസിഡൻ്റ് വൈശാഖൻ അഭിപ്രായപ്പെട്ടു.സംഗമ സാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം ഈ ഡി ഡേവീസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഈ ഡി ഡേവീസ് രചിച്ച “ഇരിക്കപ്പിണ്ഡം കഥ പറയുന്നു ” എന്ന നാടകത്തിനാണ് ലഭിച്ചത്. ശാന്തം ഹാളിൽ നടന്ന ചടങ്ങിൽ സംഗമ സാഹിതി വൈസ് പ്രസിഡണ്ട് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി കെ ഭരതൻ പ്രശസ്തിപത്രം സമർപ്പിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ, ശശിധരൻ നടുവിൽ, കുറ്റിപ്പുഴ വിശ്വനാഥൻ , രാധാകൃഷ്ണൻ വെട്ടത്ത്, അരുൺ ഗാന്ധിഗ്രാം, സനോജ് രാഘവൻ, കാട്ടൂർ രാമചന്ദ്രൻ, ശ്രീല വി വി, രാധിക സനോജ്, രവി കുറ്റിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Advertisement