ബൈപ്പാസില്‍ നടത്തി വന്നിരുന്ന റിലേ നിരാഹാര സമരം അവസാനിച്ചു

435

ഇരിങ്ങാലക്കുട-തുടര്‍ച്ചയായുള്ള അപകടപരമ്പരക്ക് തടയിടാനായി ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു.ബൈപ്പാസില്‍ ഹംമ്പുകള്‍ സ്ഥാപിക്കുന്നത് വരെയുള്ള താല്‍ക്കാലിക സംവിധാനമായാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചത് .സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ബൈപ്പാസില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ നിരാഹാരം അവസാനിപ്പിച്ചു.ഇന്നലെ മുതല്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന പിന്റോ ചിറ്റിലപ്പിള്ളിക്ക് സോണിയാ ടീച്ചറുടെ ഭര്‍ത്താവും ,മക്കളും കൂടി നാരങ്ങാ വെള്ളം കുടിപ്പിച്ച് കൊണ്ടായിരുന്നു നിരാഹാരത്തിന് സമാപനം കുറിച്ചത്

Advertisement