മാപ്രാണം കുന്നുമ്മക്കര റോഡില്‍ പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിച്ചതില്‍ പരാതി

662

ഇരിങ്ങാലക്കുട-മാപ്രാണം കുന്നുമ്മക്കര റോഡില്‍ ചാലിശ്ശേരി ജയ്‌സന്‍ ഭാര്യ സിമിക്കെതിരെ പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിച്ചതില്‍ സമീപവാസികളുടെ പരാതി.വീടിന് എതിര്‍വശത്തായി ഓട് ചീടുകള്‍ കൂട്ടിയിടുകയും അതിന് സമീപത്തായി പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുകയുമാണുണ്ടായത് .ഓട് ചീടുകള്‍ മാപ്രാണം പള്ളി വക വെള്ളം വരുന്ന ചാലിന് തടസ്സമുണ്ടാക്കുകയും ആയത് കൊണ്ട് സമീപവാസികള്‍ക്ക് എട്ട് ദിവസത്തോളമായി കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളമുപയോഗിക്കാന്‍ സാധിക്കാതെ വരുകയും കൃഷിയിടങ്ങളിലെ വിളകള്‍ നശിച്ചു കൊണ്ടിരിക്കുകമാണ്. കിണറുകളിലേക്കുള്ള നീഴ്ച്ചാലുകളെ ഈ ജലസേചനമാര്‍ഗ്ഗം സ്വാധീനിക്കുന്നതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്നതിനും ഇത് വഴിയുണ്ടാക്കുന്നു.മാപ്രാണം കുന്നുമ്മക്കര റോഡിലെ പത്തോളം കുടുംബങ്ങള്‍ ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ പരാതി സമര്‍പ്പിക്കുകയും തുടര്‍ന്ന് അധികൃതരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Advertisement