ഇന്ധന വില വർധനയ്ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

29
Advertisement

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനയ്ക്കെതിരെ ബി.എസ്.എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ മുൻ കെ. പി. സി. സി. ജനറൽ സെക്രട്ടറി എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, സോമൻ ചിറ്റയത്ത്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, ബൈജു കുറ്റിക്കാടൻ, എ.എൽ അലോഷ്, ജനപ്രതിനിധികൾ, ബ്ലോക്ക്‌ മണ്ഡലം ബൂത്ത്‌ ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement