ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നിൽപ് സമരം നടത്തി.

57
Advertisement

ഇരിങ്ങാലക്കുട:സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും പങ്ക്വ്യക്താമായ സാഹചര്യത്തിൽ മുഖ്യ മന്ത്രി രാജിവെക്കണമെന്നും സ്വർണ്ണ
കള്ളക്കടത്ത് കേസ് സിബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി
യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ് സമരം നടത്തി. മണ്ഡലം പ്രസിഡണ്ട്
ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഡി സി സി സെക്രട്ടറി എം എസ് അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി,മുനിസിപ്പൽ
ചെയർപേഴ്സൺ നിമ്മ്യ ഷിജു, സുജ സഞ്ജീവ്കുമാർ, കുര്യൻ ജോസഫ്, ജസ്റ്റിൻ ജോൺ, എം ആർ ഷാജു, ബേബി ജോസ് കാട്ട്ള, ബൂത്ത്, വാർഡ് പ്രസിഡണ്ടുമാർ, മുനിസിപ്പൽ
കൗണ്സിലർമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Advertisement