ഇരിഞ്ഞാലക്കുട :സെന്റ് ജോസഫ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ അസോസിയേഷന്‍ ഉദ്ഘാടനകര്‍മം ഡിസംബര്‍ 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ജോളി ജോയ് ആല്ലുക്കാസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ഇസബെലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോമേഴ്സ് റിസര്‍ച്ച് വിഭാഗം മേധാവി എലിസബത്ത് പോള്‍ സ്വാഗതമര്‍പ്പിച്ചു.തദവസരത്തില്‍ ഡോക്ടര്‍ സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ ആശംസ പ്രസംഗം നടത്തി. യോഗത്തില്‍ കോമേഴ്സ് വിഭാഗത്തിലെ യു .ജി .സി നെറ്റ് പാസ്സായ വിദ്യാര്‍ത്ഥിനികളെയും റാങ്ക് ജേതാക്കളേയും അനുമോദിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ ലോഗോയുടെ (ACT 2K18) പ്രകാശനം നടത്തുകയുണ്ടായി. അസോസിയേഷന്‍ സെക്രട്ടറി മനീഷ നന്ദി പറഞ്ഞു
Advertisement