എടതിരിഞ്ഞിയില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു

375
Advertisement

ഇരിങ്ങാലക്കുട: എടതിരിഞ്ഞി പോസ്റ്റ് ഓഫിസിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന അപകടത്തില്‍ ചേലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ചേലൂര്‍ കുറുവത്ത് വീട്ടില്‍ സാജനും കുടുംബവും ബൈക്കില്‍ വരുന്ന വഴി ഇവരുടെ മുന്നില്‍ കൂടി ഓവര്‍ടേക്ക് ചെയത മരം കയറ്റിയ മിനിലോറി ബൈക്കില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സാജന്റെ ഭാര്യ ഷിജി (42) നെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കുള്ളതിനാല്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

 

Advertisement