ത്രിദിന ശാസ്ത്രജാലകത്തിന് സമാപനമായി

301

ഇരിങ്ങാലക്കുട-പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടീവ് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു വന്ന ശാസ്ത്രജാലകം ശില്പശാല സമാപിച്ചു.തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 41 വിദ്യാര്‍ത്ഥികളാണ് ശില്പശാലയില്‍ പങ്കെടുത്തത് .ഫിസിക്‌സ് .കെമിസ്ട്രി ,സുവോളജി ,ബോട്ടണി മുതലായ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും കൂടാതെ ലബോറട്ടികളില്‍ വിവിധങ്ങളായ പരീക്ഷണങ്ങളും നടത്തി.സമാപന സമ്മേളനത്തില്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ഡി. ഡി. ഇ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ സി .എം ഐ ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ .ഷാജു കെ .വൈ ,ഡോ.സി .ഒ ജോഷി എന്നിവര്‍ പ്രസംഗിച്ചു

Advertisement